ചെങ്ങന്നൂർ: യൂത്ത് കോൺഗ്രസ് ചെങ്ങന്നൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'ഫുട്ബോൾ ആരവം 2026' പെനാൽറ്റി ഷൂട്ടൗട്ട് മത്സരം മുളക്കുഴ ജി.വി.എച്ച്.എസ്.എസ്. സ്കൂൾ ഗ്രൗണ്ടിൽ ആവേശപൂർവം നടന്നു.
ഫുട്ബോൾ ലോകകപ്പിന്റെ ആവേശം യുവജനങ്ങൾക്കിടയിൽ കൂടുതൽ ഉണർത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടിയിൽ നിരവധി കായികപ്രേമികളും യുവജനങ്ങളും പങ്കാളികളായി. ......
ചെങ്ങന്നൂർ: ഓമന സ്നേഹതീരം പകൽവീട്ടിൽ സംഘടിപ്പിച്ച യോഗോത്സവം–2026 വൈവിധ്യമാർന്ന പരിപാടികളോടെ നടത്തി.
ശരീരത്തിനും മനസ്സിനും ആനന്ദം പകരുന്ന മികച്ച ജീവിതചര്യയാണ് യോഗയെന്ന് അഡ്വ. വർഗീസ് മാമൻ എം.എൽ.എ. ......
ചെറിയനാട്: ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ഞാറ്റുവേല ചന്തയും കർഷകസഭയും ചെറിയനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാരി മധു ഉദ്ഘാടനം ചെയ്തു. ചെറിയനാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്
ഷീദ് മുഹമ്മദ് അധ്യക്ഷത വഹിച്ചു.
ഓണത്തിനൊരുക്കാം വിളവിസ്മയം എന്ന പദ്ധതിയുടെ ഭാഗമായി പച്ചക്കറി തൈകൾ, പച്ചക്കറി വിത്തുകൾ എന്നിവ വിതരണം ചെയ്തു. ......
ചെങ്ങന്നൂർ: വേദിയിൽ വ്യത്യസ്തമായ രാഷ്ട്രീയക്കാഴ്ചയ്ക്കാണ് സാക്ഷ്യം വഹിച്ചത്. ചെങ്ങന്നൂർ.......
ചെങ്ങന്നൂർ: വഴിയോര കച്ചവടക്കാർക്കെതിരെ തദ്ദേശ സ്ഥാപനങ്ങളുടെ കാടത്ത നടപടി കൾ അവസാനിപ്പിക്കണമെന്ന്
വഴിയോര കച്ചവട തൊഴിലാളി യൂണിയൻ (സിഐടിയു) ചെങ്ങന്നൂർ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.
സി വി സാറാമ്മ സ്മാരക ഹാളിൽ (സി കെ ഉദയകുമാർ നഗർ ) നടന്ന സമ്മേളനം വി കെ ടി എഫ് സംസ്ഥാന സെക്രട്ടറി ഫ്രാൻസിസ് വി ആന്റണി ഉദ്ഘാടനം ചെയ്തു. യൂണിയൻ ഏരിയ പ്രസിഡന്റ് പി ഡി സുനീഷ് കുമാർ അധ്യക്ഷനായി.
സെക്രട്ടറി കെ വിനോദ് റിപ്പോൾ ട്ട് അവതരിപ്പിച്ചു. ......
ചെങ്ങന്നൂർ : നഗരസഭ സർക്കാർ ജില്ലാ ആശുപത്രിയുമായി ചേർന്ന് സംഘടിപ്പിച്ച ദേശീയ പോളിയോ രോഗ നിർമ്മാർജ്ജന പരിപാടി 2026ൻ്റെ നഗരസഭാതല ഉദ്ഘാടനം ചെയർപേഴ്സൺ മനീഷ് കീഴാമഠത്തിൽ നിർവഹിച്ചു. ആരോഗ്യകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ. ......
മാന്നാർ: കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിലും കാറ്റിലും കുരട്ടിശ്ശേരി വില്ലേജിൽ വ്യാപക നാശനഷ്ടം. കഴിഞ്ഞ ദിവസം പകൽ വീശിയടിച്ച ശക്തമായ കാറ്റിൽ വിഷവർ ശേരിക്കര മുറിയിൽ കൊച്ചു വീട്ടിൽ കിഴക്കേതിൽ നിർമലയുടെ വീടിന്റെ മേൽക്കൂര തകർന്നു വീണു.
അപകട സമയത്ത് നിർമലയും കുടുംബാംഗങ്ങളും വീട്ടിലുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ......
ചെങ്ങന്നൂർ: എം.എസ് രാമചന്ദ്രപ്പണിക്ക bvരും ഡോ. കീർത്തി വിദ്യാസാഗറും രചിച്ച സംസ്കൃതിയുടെ വേരുകൾ എന്ന ചരിത്ര ഗ്രന്ഥം ഡോ.പൂജപ്പുര കൃഷ്ണൻ നായർ ബി.ജെ.പി ആലപ്പുഴ സൗത്ത് ജില്ലാ പ്രസിഡന്റ് സന്ദീപ് വാചസ്പതിക്ക് നൽകി തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ പ്രകാശനം ചെയ്തു. ......
ചെങ്ങന്നൂർ: ചെങ്ങന്നൂർ എക്സൈസ് സർക്കിൾ ഓഫിസിൻ്റെയും വിമുക്തി മിഷൻ്റെയും ആഭിമുഖ്യത്തിൽ പുത്തൻകാവ് മെട്രോപ്പോലിറ്റൻ ഹയർ സെക്കൻ്ററി സ്കൂളിൽ ലഹരി വിരുദ്ധ സമ്മേളനം നടത്തി. സജി ചെറിയാൻ എംഎൽഎ സമ്മേളനം ഉദ്ഘാടനം ചെയ്തു. ......